ശ്രീനന്ദയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് അമ്മ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കാസർകോട്: കുണ്ടംകുഴിയിൽ അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് നിഗമനം. ശ്രീനന്ദയുടെ കഴുത്തിൽ കയറിന്റെ പാടുകൾ കണ്ടെത്തി. കഴുത്ത് ഞെരിഞ്ഞാണ് കുട്ടി മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. ഇവരുടെ ബന്ധുക്കളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.ഞായറാഴ്ചയാണ് 13കാരിയായ ശ്രീനന്ദയെയും അമ്മ നാരായണിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാരായണി ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലും മകളെ കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. ശ്രീനന്ദയുടെ വായിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു.മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്ന വ്യക്തിയായിരുന്നു നാരായണി. മരണകാരണം എന്താണെന്നുള്ളത് വ്യക്തമല്ല. ടൂറിസ്റ്റ് ബസ് ഡ്രൈവറായ ഭർത്താവ് ചന്ദ്രൻ ഊട്ടിയിലേയ്ക്ക് യാത്ര പോയപ്പോഴായിരുന്നു സംഭവം.