ന്യൂദല്‍ഹി: കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ ബെന്നി ബെഹനാന് എം.പിയുടെ ചോദ്യത്തിനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി.നേരത്തെ കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന ആരോപണവുമായി സീറോ മലബാര്‍ സഭ രംഗത്തെത്തിയിരുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നുവെന്ന് കൊച്ചിയില്‍ നടന്ന സിനഡ് ആരോപിച്ചിരുന്നു.
കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും മതംമാറിയ ക്രൈസ്തവരാണെന്നും ഇതുസംബന്ധിച്ച പരാതികളിലൊന്നും പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്നും സഭ കുറ്റപ്പെടുത്തിയിരുന്നു.ലൗ ജിഹാദ് സംബന്ധിച്ച സിറോ മലബാര്‍ സഭയുടെ പരാമര്‍ശങ്ങളില്‍ ദേശീയ ന്യൂനപക്ഷ കമീഷന് ഡി.ജി.പി യോട് വിശദീകരണം തേടിയിരുന്നു.