ഈ സോപ്പും ഈ കൺമഷിയും വാങ്ങുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ ജീവിതം ജഗപൊക
തിരുവനന്തപുരം: ഉള്ള സൗന്ദര്യം ഇല്ലാതാക്കി മാരക പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിൽപ്പന സംസ്ഥാനത്ത് കൊഴുക്കുന്നു. ഗുണനിലവാരമില്ലാത്തതും മാരക രാസവസ്തുക്കൾ അടങ്ങിയതുമായ ഇവഗുരുതരമായ ആഗോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി ഡ്രഗ്സ് കൺട്രോൾ വിഭാഗം മുന്നറിയിപ്പ് നൽകി.ദിവസം നാല് കോടി രൂപയുടെ സൗന്ദര്യ വസ്തുക്കളാണ് സംസ്ഥാനത്ത് വിൽക്കുന്നത്. അതിൽ രണ്ട് കോടിയുടെ ഉത്പന്നങ്ങളും വ്യാജനാണെന്നാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ കണക്ക്.സോപ്പ്, ഫേസ് ക്രീം, ഹെയർ ഷാംപൂ, ഹെയർ ഓയിൽ, ആഫ്റ്റർ ഷേവ് ലോഷൻ, ബോഡി മസാജ് ക്രീം, നെയിൽ പോളിഷ്, ഹെയർ കളർ, ഹെയർ സിറം, ലിപ്സ്റ്രിക്ക് തുടങ്ങിയവയിലാണ് വ്യാജന്മാർ വിലസുന്നത്. ചൈന, ഗൾഫ് എന്നിവിടങ്ങളിൽ നിന്നാണ് ഇവയുടെ വരവ് കൂടുതലും.
പാർശ്വ ഫലങ്ങൾ
പൊള്ളൽ, ത്വക് രോഗങ്ങൾ, ഹോർമോൺ തകരാർ, ജനന വൈകല്യം, വന്ധ്യത. ഉള്ള സൗന്ദര്യം പോയി വിഷാദ രോഗവും.
വ്യാജന്മാർ
ലാക്മേയുടെ ഐലൈനറിന്റെ വ്യാജൻ
ഡവ് പിങ്ക് സോപ്പിന്റെ വ്യാജൻ
ഡവ് ഇറക്കാത്ത ക്രീമുകൾ
തായ്ലൻഡ്, സിംഗപ്പൂർ ബ്രാൻഡ് വ്യാജ ഹെന്ന
ചൈനീസ് ഗുളികകൾ, ഫെയ്സ് പാക്ക്
വ്യാജ സോപ്പിലും ഷാംപൂവിലും ബാക്ടീരിയയെ തടയുന്ന പാരാബെൻ
വ്യാജ നെയിൽ പോളീഷിൽ താലേറ്റ് രാസവസ്തുക്കൾ
ടൂറിസ്റ്റുകളെ പറ്റിക്കുന്ന വ്യാജ ആയുർവേദ ഉത്പന്നങ്ങൾ.