ലഹരിയില്ലാ തെരുവ്
കാഞ്ഞങ്ങാട് 26 ന് വിപുലമായ പരിപാടികൾ
കാഞ്ഞങ്ങാട് : ജില്ലാ തല ബോധവൽക്കരണ പരിപാടി കാഞ്ഞങ്ങാട്ട് ജനുവരി 26 ന് വൈകീട്ട് 4 ന്, തുറമുഖം പുരാരേഖാപരാവസ്തു മ്യൂസിയം വകുപ്പ് അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ ഉൾപ്പടെ പ്രമുഖർപങ്കെടുക്കും.വിപുലമായ പരിപാടികൾ 26 ന് വൈകീട്ട് 3 മുതൽ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റിന് സമീപവും ടൗൺ സ്ക്വയറിലുമായാണ് പരിപാടികൾ നടത്തുന്നത്.സംസ്ഥാനത്ത് നടന്നുവരുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ സമാപനത്തിന്റെ ഭാഗമായി വിമുക്തി മിഷന്റെ നേതൃത്വത്തിലാണ് ലഹരിയില്ല തെരുവ് എന്ന ബോധവൽക്കരണ പരിപാടി ജില്ലയിൽ സംഘടിപ്പിക്കുന്നത് ജില്ലയിലെ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കൾക്കെതിരായ സന്ദേശം ഉൾപ്പെടുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കോളേജുകളിൽ നിന്നും സ്ക്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടു ക്കുന്ന പരിപാടികൾ ഫ്ലാഷ് മോബ് മത്സരം, തെരുവ് നാടകം തെരുവോര ചിത്രരചന, കളരിപയറ്റ്
ചെസ് , വിവിധ കലാപരിപാടികൾ നടത്തും
കാഞ്ഞങ്ങാട് ആർടിഒ ഓഫീസിൽ സബ് കലക്ടർ സൂഫിയാൻ അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം സ്കൂൾ കോളേജ് തലങ്ങളിലെ എൻഎസ്എസ് ജൂനിയർ റെഡ് ക്രോസ് എൻ സി സി സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ വിഭാഗങ്ങളെ ഭാഗമാക്കും ജില്ലാ ഭരണകൂടം തദ്ദേശസ്വയംഭരണ വകുപ്പ്, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ . വിദ്യാഭ്യാസ വകുപ്പ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തുടങ്ങിയവർ എക്സൈസ് വകുപ്പിനോടൊപ്പം പരിപാടികൾക്ക് നേതൃത്വം നൽകും . എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഡി ബാലചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ജില്ലാ ഫയർഫോഴ്സ് ഓഫീസർ ജി രാജ് , തദ്ദേശ സ്വയംഭരണ വകുപ്പ് ആഭ്യന്തര വിജിലൻസ് ഓഫീസർ എൻ മനോജ്, പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ സി കെ വാസു, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്പ്രോജക്ട് പ്രതിനിധി കെ ശ്രീധരൻ , ഹൊസ്ദുർഗ് എസ് ഐ കെ പി സതീഷ് , വിമുക്തി സൈക്യാട്രിസ്റ്റ് ഡോ വി. ശ്രുതി ,എൻഎസ്എസ് ജില്ലാ കോർഡിനേറ്റർ വി.വിജയകുമാർ കാസർഗോഡ് ഗവൺമെൻറ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ വി എ ഗോപിനാഥൻ നായർ , ജൂനിയർ റെഡ് ക്രോസ് പ്രതിനിധി കെ അനിൽകുമാർഎക്സൈസ് ഉദ്യോഗസ്ഥരായ എൻ രഘുനാഥ്, പ്രജിത്.പി, അബ്ദുസലാം കെ പി, എ.ബി.അബ്ദുള്ള പ്രശാന്ത് പി.എ. യൂനസ്, വിവി പ്രസന്നകുമാർ, കെ.നാരായണൻ വിമുക്തി കോഡിനേറ്റർ സ്നേഹ കെ എം എന്നിവർ പങ്കെടുത്തു.
പരിപാടിയുടെ നിയന്ത്രണവും നടത്തിപ്പും എക്സൈസ് വകുപ്പ് നിർവഹിക്കും .പരിപാടിക്ക് വേണ്ട പരിശീലനവും അനുബന്ധ സഹായങ്ങളും വിദ്യാഭ്യാസ വകുപ്പും അധ്യാപകരും രക്ഷകർത്താക്കളും നൽകും.സമയബന്ധിതമായി പരിപാടി നടപ്പാക്കുന്നതിനും പരിപാടിയുടെ നേതൃത്വവും ചുമതലയും നിയന്ത്രണവും എക്സൈസ് വകുപ്പിന് ആയിരിക്കും .യാത്ര നിയന്ത്രണം ട്രാഫിക് നടപടികൾ പാർക്കിംഗ് സുരക്ഷാസംവിധാനങ്ങൾ എന്നിവ പോലീസ് ഒരുക്കും .മറ്റു സുരക്ഷാ മുൻകരുതലുകൾ ഫയർ ആന്റ് റെസ്ക്യുവിഭാഗം സ്വീകരിക്കും. മെഡിക്കൽ സഹായങ്ങൾ ജില്ലാ ആശുപത്രിയിൽ നിന്നും ആംബുലൻസ് സഹായവും ആരോഗ്യവകുപ്പ് ഉറപ്പുവരുത്തും. വേസ്റ്റ് മാനേജ്മെൻറ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഹരിത കർമ സേനയുടെ പങ്കാളിത്തത്തോടെ നിർവഹിക്കും സ്കൂൾ കോളേജ് തലത്തിൽ യാത്ര സൗകര്യം അതാത് സ്ഥാപനങ്ങൾ ഏർപ്പെടുത്തണം. എക്സൈസ് വകുപ്പും ജില്ലാ ഭരണകൂടവും ഭക്ഷണവും സംവിധാനങ്ങൾ ഒരുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ,ജില്ലാ കലക്ടർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജില്ലാ പോലീസ് മേധാവി വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്