129.6 ലിറ്റർ ഗോവൻ മദ്യവുമായി കാസർകോട് രണ്ടു പേർ പിടിയിൽ
ബദിയടുക്ക: കാറിൽ കടത്തുകയായിരുന്ന ഗോവൻ മദ്യം പിടികൂടി. സംഭവത്തിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. സചിൻ, സതീശൻ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ഗോളിയടുക്കയിലാണ് മദ്യ വേട്ട നടത്തിയത്.
ബദിയടുക്ക എക്സൈസ് റേൻജ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ എ ജനാർദനനും സംഘവുമാണ് കെഎൽ 14 സെഡ് 0465 നമ്പർ റെനോ ക്വിഡ് കാറിൽ കടത്തി കൊണ്ടുവരുകയായിരുന്ന 129.6 ലിറ്റർ ഗോവൻ മദ്യം പിടികൂടിയത്.
പ്രതികൾക്കെതിരെ അബ്കാരി കേസെടുത്തു. എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫീസർ ബിജോയ് ഇ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ മോഹന കുമാർ എ, ജനാർദന എൻ, അമൽജിത്, എക്സൈസ് ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു