ആ സിനിമയിൽ ഞാൻ ചെയ്യേണ്ടിയിരുന്ന വേഷമാണ് ഐശ്വര്യ റായ് ചെയ്തത്; സംവിധായകൻ ആദ്യം സമീപിച്ചിരുന്നത് തന്നെയായിരുന്നെന്ന് മഞ്ജു വാര്യർ
കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യരുടെ ‘ ആയിഷ’ എന്ന ചിത്രം തീയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഞ്ജു പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അസുരൻ എന്ന ചിത്രത്തിന് മുൻപ് തനിക്ക് തമിഴ് സിനിമകളിൽ നിന്ന് അവസരം വന്നിരുന്നെന്ന് നടി പറയുന്നു. മലയാളത്തിൽ തുടർച്ചയായി സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഡേറ്റിന്റെ പ്രശ്നവും മറ്റ് പല കാരണങ്ങൾ കൊണ്ടും തമിഴ് സിനിമയിൽ അഭിനയിക്കാൻ സാധിച്ചില്ല.
അങ്ങനെ നഷ്ടപ്പെട്ടവയിൽ ഒന്നാണ് ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രം. ഞാൻ ചെയ്യേണ്ടിയിരുന്ന വേഷമാണ് ഐശ്വര്യ റായ് ചെയ്തത്. എന്നെയായിരുന്നു സംവിധായകൻ രാജീവ് മേനോൻ ആദ്യം സമീപിച്ചിരുന്നത്.’- മഞ്ജു വാര്യർ പറഞ്ഞു.