ഫോട്ടോ എടുത്താലോ എന്ന് അറിയപ്പെടുന്ന ബുദ്ധിജീവി ചോദിച്ചു, മറുപടി നൽകും മുമ്പ് തോളിൽ കൈയിട്ട് ക്ലിക്ക് ചെയ്തു; അനുഭവം വെളിപ്പെടുത്തി സജിത മഠത്തിൽ
നടി അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എറണാകുളം ലോ കോളേജ് രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണുവാണ് നടിയോട് മോശമായി പെരുമാറിയത്. ഇയാളെ ഇന്നലെ കോളേജ് സസ്പെൻഡ് ചെയ്തിരുന്നു
ഇപ്പോഴിതാ അറിയപ്പെടുന്ന ബുദ്ധിജീവിയിൽ നിന്ന് താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി സജിത മഠത്തിൽ. ഫോട്ടോ എടുത്താലോ എന്ന് ചോദിച്ചുകൊണ്ട് തോളിൽ കൈയിട്ട് ചേർത്ത് പിടിച്ചെന്നും ഒന്നു പ്രതികരിക്കാൻ പോലും സമയം കിട്ടിയില്ലെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.