എം ഡി എം എയുമായി മകനെ എക്സൈസ് പിടികൂടി; മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: എംഡിഎംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്റ് (55) ആണ് മരിച്ചത്
തിരുവനന്തപുരം എക്സൈസ് കഴിഞ്ഞ ദിവസമാണ് ഇവരുടെ മകൻ ഷൈനോ ക്ലമന്റിനെ നാല് ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ഇയാൾ സ്ഥിരം ലഹരി കച്ചവടക്കാരനാണെന്നാണ് എക്സൈസ് പറയുന്നത്. ഇക്കാര്യം അറിഞ്ഞപ്പോൾ മനംനൊന്താണ് ഗ്രേസി ആത്മഹത്യ ചെയ്തത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.