ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ക്വയ്റ്റ് മോഡ് അവതരിപ്പിച്ചു; എന്താണത് ? പരിചയപ്പെടാം
യുഎസ്, യുകെ, അയര്‍ലണ്ട്, കാനഡ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ ക്വയ്റ്റ് മോഡ് ലഭ്യമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലേക്ക് താമസിയാതെ ഫീച്ചര്‍ അവതരിപ്പിക്കും.
ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ക്വയ്റ്റ് മോഡ് അവതരിപ്പിച്ചു. ഇന്‍സ്റ്റാഗ്രാം ആപ്പില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ നിര്‍ത്തിവെച്ച് ആപ്പില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഉപഭോക്താവിനെ സഹായിക്കുന്ന സംവിധാനമാണിത്.,
ക്വയ്റ്റ് മോഡ് ഓണ്‍ ആക്കിയാല്‍ ഉപഭോക്താവിന് പിന്നീട് നോട്ടിഫിക്കേഷനുകളൊന്നും ലഭിക്കുകയില്ല. നിങ്ങളുടെ പ്രൊഫൈല്‍ പേജില്‍ നിന്ന് നിങ്ങളുടെ അക്കൗണ്ട് ക്വയ്റ്റ് മോഡിലാണ് എന്ന് മറ്റുള്ളവര്‍ക്ക് അറിയാനും സാധിക്കും.
യുഎസ്, യുകെ, അയര്‍ലണ്ട്, കാനഡ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ ക്വയ്റ്റ് മോഡ് ലഭ്യമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലേക്ക് താമസിയാതെ ഫീച്ചര്‍ അവതരിപ്പിക്കും.
ഇതിന് പുറമെ ഇന്‍സ്റ്റാഗ്രാമില്‍ എന്തെല്ലാം കാണണം എന്ന് തീരുമാനിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവകാശം നല്‍കുകയാണ് ഇന്‍സ്റ്റാഗ്രാം. ഇനിമുതല്‍ എക്സ്പ്ലോര്‍ പേജില്‍ നിന്നും നിങ്ങള്‍ക്ക് താല്പര്യമില്ലാത്ത ഒന്നിലധികം ഉള്ളടക്കങ്ങള്‍ തിരഞ്ഞെടുത്ത് മാര്‍ക്ക് ചെയ്യാന്‍ സാധിക്കും.
ഇങ്ങനെ ഒഴിവാക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് സമാനമായ ഉള്ളടക്കങ്ങള്‍ പിന്നീട് എക്സ്പ്ലോര്‍ ടാബിലും റീല്‍സിലും സെര്‍ച്ചിലുമൊന്നും കാണിക്കില്ല.
ചില വാക്കുകള്‍ ഉള്‍പ്പെടുന്ന സന്ദേശങ്ങള്‍ ലഭിക്കുന്ന ബ്ലോക്ക് ചെയ്യാന്‍ നേരത്തെ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ സൗകര്യമുണ്ട്. ഈ സംവിധാനം ഉള്ളടക്കങ്ങള്‍ സജസ്റ്റ് ചെയ്യുന്നതിലും ലഭ്യമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇതുവഴി ഒന്നോ അതിലധികമോ വാക്കുകള്‍, ഇമോജികള്‍, ഹാഷ്ടാഗുകള്‍ എന്നിവ അടങ്ങുന്ന പോസ്റ്റുകള്‍ സജസ്റ്റ് ചെയ്യുന്നത് ഒഴിവാക്കപ്പെടും. പ്രൈവസി സെറ്റിങ്സില്‍ ഹിഡന്‍ വേഡ്സ് എന്ന പേരില്‍ ഒരു സെക്ഷന്‍ തന്നെ ഇതിന് ലഭിക്കും.