അമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ കുട്ടികളെത്തി; ആശയുടെ അന്ത്യകർമ്മങ്ങൾ മക്കൾ തന്നെ ചെയ്യും
തൃശൂർ: പാവറട്ടിയിൽ ആത്മഹത്യ ചെയ്ത ആശയുടെ മൃതദേഹം കാണാൻ മക്കളെ എത്തിച്ചു. ആശയുടെ മൃതദേഹം കാണിക്കാൻ അഞ്ചും ഏഴും വയസുള്ള മക്കളെ എത്തിക്കില്ലെന്നായിരുന്നു യുവതിയുടെ ഭർതൃവീട്ടുകാരുടെ നിലപാട്.പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് കുട്ടികളെ എത്തിച്ചിരിക്കുന്നത്. ആശയുടെ അന്ത്യകർമ്മങ്ങൾ മക്കൾ തന്നെ ചെയ്യും. ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്നാണ് ആശയുടെ കുടുംബത്തിന്റെ ആരോപണം.ഈ മാസം പന്ത്രണ്ടിനാണ് ആശ കുന്നിക്കുരു കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ചികിത്സയിലിരിക്കെ പതിനേഴിന് മരിച്ചു. മരണ സമയത്ത് ഭർത്താവ് സന്തോഷും ആശയുടെ വീട്ടുകാരും ആശുപത്രിയിലുണ്ടായിരുന്നു. നാട്ടിക സ്വദേശിയാണ് സന്തോഷ്. 12 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.