‘എന്റെ ബൂട്ടിൽ 20 കോടിയുടെ മയക്കുമരുന്നുണ്ട്’; ഒറ്റ ചോദ്യത്തിൽ സത്യം തുറന്നുപറഞ്ഞ കൊക്കൈൻ ഡീലറെ കണ്ട് അമ്പരന്ന് പൊലീസ്
ലണ്ടൻ: തന്റെ ബൂട്ടിനുള്ളിൽ 20 കോടി വില വരുന്ന കൊക്കൈൻ ഉണ്ടെന്ന് തുറന്നുപറഞ്ഞ കൊക്കൈൻ ഡീലറെ കണ്ട് അമ്പരന്ന് ബ്രിട്ടീഷ് പൊലീസ്. 40കാരനായ കീരൻ ഗ്രന്റാണ് വെറും ഒറ്റ ചോദ്യത്തിൽ സത്യം മുഴുവൻ പൊലീസിനോട് പറഞ്ഞത്.
ഇൻഷ്വറൻസ് ഇല്ലാത്തതിന്റെ പേരിലാണ് കീരന്റെ കാർ പൊലീസ് തടഞ്ഞു നിർത്തിയത്. ഇയാൾ പുറത്തിറങ്ങിയപ്പോൾ പൊലീസുകാർ അറിയേണ്ട എന്തെങ്കിലും കാറിലുണ്ടോ എന്ന് ഉദ്യോഗസ്ഥർ ചോദിച്ചു. പൊലീസുകാരെ ഞെട്ടിച്ചുകൊണ്ട് എന്റെ ബൂട്ടിൽ കോടികൾ വിലവരുന്ന മയക്കുമരുന്നുണ്ട് എന്ന് കീരൻ മറുപടി നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ പറയുന്നത് സത്യമാണെന്ന് തെളിഞ്ഞു. പിന്നാലെ കാറിലും പരിശോധന നടത്തി. 19 കിലോ മയക്കുമരുന്നാണ് കാറിൽ നിന്നും ബൂട്ടിൽ നിന്നുമായി കണ്ടെടുത്തത്. ഇതിന് ഏകദേശം 20 കോടി രൂപയിലധികം വിലവരുമെന്ന് പൊലീസ് പറഞ്ഞു