‘പട്ടി നക്കിയ ജീവിതം എന്നൊക്കെ പറയില്ലേ, അതാണ് എന്റെ ഇപ്പോഴത്തെ സ്ഥിതി, നാൽപ്പത് വയസുണ്ട്’; താൻ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്
താൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് അവതാരക രഞ്ജിനി ഹരിദാസ്. മിഡ് ലൈഫ് ക്രൈസിസാണ് തനിക്കെന്നാണ് സൂചനയെന്നും രഞ്ജിനി പറയുന്നു. ഡെയ്ലി വ്ലോഗ് വീഡിയോയിൽ സംസാരിക്കുകയായിരുന്നു അവർ.
‘പട്ടി നക്കിയ ജീവിതം എന്നൊക്കെ പറയില്ലേ, അതാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ. എനിക്കൊന്നിലും ഫോക്കസ് ചെയ്യാൻ പറ്റുന്നില്ല. വളരെ സ്ട്രസ് ആണ്. എന്തെങ്കിലും ചെയ്യാനുള്ള താത്പര്യമോ ലൈഫിൽ എന്തെങ്കിലും ലക്ഷ്യമോ ഇല്ല. എന്താ ചെയ്യേണ്ടത്, എന്താ നടക്കുന്നതെന്ന കാര്യത്തിലൊക്കെ കൺഫ്യൂഷൻ. എനിക്ക് വീട്ടിൽ തിരച്ച് വരണ്ട. എപ്പോഴും യാത്രകൾ ചെയ്യണം. അറിയുന്ന ആൾക്കാരെ കാണണ്ട. എനിക്ക് ഒറ്റയ്ക്കിരിക്കണം.അതെന്താണെന്ന് എനിക്ക് വിശദീകരിക്കാൻ അറിയില്ല.എനിക്ക് നാൽപ്പത് വയസുണ്ട്. വിഷാദമോ, മിഡ്ലൈഫ് ക്രൈസിസോ ആയിരിക്കാം. ഇതുമായി ബന്ധപ്പെട്ട് ഞാൻ കുറേ വായിച്ചു. മിഡ്ലൈഫ് ക്രൈസിസിനുള്ള എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്. വിഷാദത്തേക്കാൾ ഭേദമാണ് മിഡ്ലൈഫ് ക്രൈസിസ്. കുറച്ച് വർഷം കഴിഞ്ഞാൽ പോകുമല്ലോ. ജീവിതത്തിൽ ഒരു ലക്ഷ്യമില്ലെന്നതാണ് എന്റെ പ്രധാന പ്രശ്നം. ജീവിതത്തിൽ ഞാൻ ഒന്നും നേടിയിട്ടില്ലെന്നൊക്കെ തോന്നുന്നു.’- രഞ്ജിന് പറഞ്ഞു.