മൂന്ന് വയസുകാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊന്ന് ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞു, യുവതിയും കാമുകനും പിടിയിൽ; പ്രതിയായ സുനിത അഞ്ച് കുട്ടികളുടെ അമ്മയെന്ന് പൊലീസ്
ജയ്പൂർ: മൂന്ന് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഇന്നലെയാണ് സംഭവം. രാജസ്ഥാൻ സ്വദേശികളായ സണ്ണി, സുനിത എന്നിവരാണ് പിടിയിലായത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രെയിനിൽ നിന്ന് വലിച്ചെറിയുകയായിരുന്നു.അഞ്ച് കുട്ടികളുടെ അമ്മയാണ് സുനിതയെന്ന് പൊലീസ് അറിയിച്ചു. യുവതി ഭർത്താവുമായി അകന്നുകഴിയുകയാണ്. കാമുകനും രണ്ട് പെൺകുട്ടികൾക്കുമൊപ്പമാണ് സുനിതയുടെ താമസം. മൂന്ന് കുട്ടികൾ ഭർത്താവിനൊപ്പമാണ് കഴിയുന്നത്.
മൂന്ന് വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ബെഡ്ഷീറ്റിൽ പൊതിഞ്ഞു. ശേഷം അതുമായി റെയിൽവേ സ്റ്റേഷനിലെത്തി. ട്രെയിനിൽ കയറിയ കമിതാക്കൾ, മൃതദേഹം ഫതുഹി റെയിൽവേ സ്റ്റേഷന് സമീപമുള്ള കനാലിന് മുകളിൽ നിന്ന് വലിച്ചെറിയുകയായിരുന്നു. മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ യുവതിയെ ചോദ്യം ചെയ്യുകയായിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.