അരക്കിലയോളം സ്വർണം കോണ്ടത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് മലപ്പുറം സ്വദേശി, കസ്റ്റംസ് പിടികൂടിയത് 20 ലക്ഷം രൂപയുടെ സ്വർണം
നെടുമ്പാശേരി: ഗർഭനിരോധന ഉറയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ദുബായിയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി മുഹമ്മദാണ് പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കി കാപ്സ്യൂൾ ഘടനയിൽ 432 ഗ്രാം സ്വർണമാണ് ഗർഭനിരോധന ഉറയിലിട്ട ശേഷം മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്.