തമിഴ് നടൻ വടിവേലുവിന്റെ മാതാവ് അന്തരിച്ചു
ചെന്നൈ: തമിഴ് സിനിമാ താരം വടിവേലുവിന്റെ മാതാവ് പാപ്പ (87) അന്തരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് നടക്കും.മധുരയ്ക്ക് സമീപം വിരാഗനൂരിലാണ് അവർ താമസിച്ചിരുന്നത്. പാപ്പയുടെ നിര്യാണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. തമിഴ് ചലച്ചിത്ര മേഖലയിൽ നിന്നുൾപ്പെടെ നിരവധി താരങ്ങൾ അനുശോചനം അറിയിച്ചു