20 ലക്ഷത്തിന്റെ സ്വർണം പിടിച്ചു, കടത്തിയത് ഗർഭനിരോധന ഉറയിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ച്
കൊച്ചി : മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വർണം കൊച്ചിരാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.
ദുബൈയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി മുഹമ്മദാണ് ക്യാപ്സ്യൂൾ രൂപത്തിലാക്കിയ 432 ഗ്രാം സ്വർണം കൊണ്ട് വന്നത്. ഗർഭനിരോധന ഉറയിൽ പൊതിഞ്ഞാണ് സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചത്.