കടുവകളെ കൊല്ലാന്‍ അനുവദിക്കണം, വേട്ട നിരോധനം യുക്തിഭദ്രമല്ല: മാധവ് ഗാഡ്ഗിൽ
തിരുവനന്തപുരം∙ നിയന്ത്രണങ്ങളോടെ വന്യമൃഗ വേട്ട അനുവദിക്കണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍. മനുഷ്യജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലുന്നത് കുറ്റകരമല്ലാതാക്കണം. വേട്ടയാടലിന്റെ നിയന്ത്രണാധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നും മാധവ് ഗാഡ്ഗില്‍ ആവശ്യപ്പെട്ടു.
കടുവ വേട്ട നിരോധിച്ചത് യുക്തിഭദ്രമല്ല. ദേശീയ ഉദ്യാനങ്ങള്‍ക്ക് പുറത്ത് വേട്ട ആകാം. മൃഗങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നത് മലിനീകരണം അടക്കമുള്ള പ്രശ്നങ്ങള്‍ മൂലമെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വന്യമൃഗ ശല്യം രൂക്ഷമായിരിക്കെയാണ് ഗാഡ്ഗിലിന്റെ പ്രതികരണം.