പിടിക്കപ്പെടാതിരിക്കാൻ പുതിയ മാർഗം! തലസ്ഥാനത്തേക്ക് എം ഡി എം എ എത്തിക്കുന്നത് പാഴ്സൽ വഴി; പിന്നിൽ വൻ ലഹരി സംഘം
തിരുവനന്തപുരം: പാഴ്സൽ വഴി എത്തിയ എംഡിഎംഎ പിടികൂടി. തിരുവനന്തപുരം വഴുതക്കാടാണ് സംഭവം. ബംഗളൂരുവിൽ നിന്നെത്തിയ പത്തര ഗ്രാം എംഡിഎംഎ ആണ് എക്സൈസ് പിടികൂടിയത്.പാഴ്സൽ വാങ്ങാനെത്തിയ ആളോട് തിരിച്ചരിയൽ രേഖ ചോദിച്ചെങ്കിലും നൽകാൻ ഇയാൾ തയ്യാറായില്ല. സംശയം തോന്നി ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. പിന്നാലെ ഇയാൾ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. ബംഗളൂരു, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പാഴ്സൽ വഴി വ്യാപകമായി ഇപ്പോൾ കേരളത്തിലേയ്ക്ക് ലഹരി എത്തുന്നത്. പിടിക്കപ്പെടാനുള്ള സാദ്ധ്യത കുറവായതിനാലാണ് കടത്തുകാർ ഈ മാർഗം സ്വീകരിക്കുന്നത്.