സൗദി അറേബ്യയില്‍ നിര്യാതനായ ക്ലാരി അബൂബക്കര്‍ ഹാജിയുടെ മൃതദേഹം ഖബറടക്കി
റിയാദ്: ദീർഘകാല പ്രവാസിയും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്), മർക്കസ് എന്നിവയുടെ മുൻ ഭാരവാഹിയുമായിരുന്ന കോട്ടക്കല്‍ ക്ലാരി അബൂബക്കര്‍ ഹാജിയുടെ മൃതദേഹം ജിദ്ദ റുവൈസ് അല്‍നജ്ദ് മഖ്ബറയില് ഖബറടക്കി. 1977ല്‍ ആണ് അബൂബക്കര്‍ ഹാജി ജിദ്ദയിലെത്തി പ്രവാസം ആരംഭിച്ചത്. അബ്ദുല്‍ ജവാദ് ട്രേഡിങ്ങ് കമ്പനിയില്‍ 40 വർഷത്തോളം ജോലിചെയ്തു. കിഡ്നി സംബന്ധമായ രോഗങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം വിദഗ്ധ ചികിത്സക്കായി 2016ല്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുകയായിരുന്നു.
ഏതാനും ആഴ്ച മുമ്പ് ഭാര്യക്കൊപ്പം ഉംറക്കായി സൗദിയിലെത്തിയ അദ്ദേഹം തീർഥാടനം കഴിഞ്ഞ് ജിദ്ദയിലെ മകന്റെ റൂമില്‍ വിശ്രമക്കവേയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഭാര്യമാര്‍ – പരേതയായ ഫാത്തിമ, മൈമൂന. മക്കള്‍ – അബ്ദുല്ല (ജിദ്ദ), മുഹമ്മദ് ശാഫി (ദുബായ്), ആസിയ, ഫാത്തിമ. മരുമക്കള്‍ – അഹമ്മദ് മുഹിയുദ്ധീന് വാഴക്കാട് (ജിദ്ദ), ഡോ. ലുഖ്മാനുല്‍ ഹക്കീം, നജിയ്യത്ത് ബീവി, നിദ.
ജിദ്ദ ഐ.സി.എഫ് വെൽഫയര്‍ വിഭാഗം പ്രവർത്തകരായ അബ്ബാസ് ചെങ്ങാനി, അബൂ മിസ്ബാഹ്, മുഹമ്മദ് അൻവരി എന്നിവരുടെ നേതൃത്വത്തിലാണ് മരണാനന്തര നിയമ നടപടികള്‍ പൂർത്തിയാക്കിയത്. സയ്യിദ് ഇസ്മായില്‍ ബുഖാരി കടലുണ്ടി മയ്യിത്ത് നമസ്കാരത്തിനും പ്രാർത്ഥനക്കും നേതൃത്വം നൽകി.