ഇടമലക്കുടിയില്‍ ആദിവാസിയുവതി കാട്ടാനയെക്കണ്ട് ഭയന്നോടി വീണു; ഗര്‍ഭസ്ഥശിശു മരിച്ചു
മൂന്നാര്‍: കാട്ടാനയെക്കണ്ട് ഭയന്നോടിയ ഗര്‍ഭിണിയായ ആദിവാസിസ്ത്രീക്ക് വീണ് ഗുരുതരപരിക്ക്, ഗര്‍ഭസ്ഥശിശു മരിച്ചു. ഇടമലക്കുടി ഷെഡ്ഡ്കുടി സ്വദേശി അസ്മോഹന്റെ ഭാര്യ അംബികയ്ക്കാണ് (36)പരിക്കേറ്റത്.
കുളിക്കാന്‍പോയ അംബിക മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കുടിക്ക് സമീപം അബോധാവസ്ഥയില്‍ ഇവരെ കണ്ടെത്തിയത്. കാട്ടാനയെക്കണ്ട് ഭയന്നോടുന്നതിനിടയിലാണ് വീണു പരിക്കേറ്റത്. ഇടമലക്കുടി ആശുപത്രിയിലെ ഡോക്ടര്‍ പ്രഥമശുശ്രൂഷ നല്കി. തുടര്‍ന്ന് മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
മരിച്ച ഗര്‍ഭസ്ഥശിശുവിനെ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. അംബിക ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ തുടരുകയാണ്. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്.