തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ആര്.എസ്.എസിന്റെ സ്വരമാണെന്നും പൗരത്വ നിയമ പ്രതിഷേധങ്ങളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞു കയറി അക്രമമുണ്ടാക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമസഭയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. എവിടെയാണ് എസ്.ഡി.പി.ഐ അക്രമമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കോതമംഗലത്ത് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് പൊലീസ് കേസെടുത്തവരില്‍ ഒരാള്‍ പോലും എസ്.ഡി.പി.ഐക്കാരന് ഇല്ല. എസ്.ഡി.പി.ഐക്കാര്‍ക്കെതിരെ കേരളത്തില്‍ എവിടെയാണ് കേസെടുത്തതെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്.ദേശീയതലത്തില്‍ തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം പ്രക്ഷോഭമുയര്‍ത്തിയത് എസ്.ഡി.പി.ഐയാണ്. കേരളത്തില്‍ ഈ വിഷയത്തില്‍ ഹര്‍ത്താല്‍ നടത്തിയതും എസ്.ഡി.പി.ഐ ഉള്‍പ്പടെയുള്ളവരാണ്. ഇതിനെ തള്ളിപ്പറയുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്തത്.
ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ എല്ലാ ശ്രമവും നടത്തി. ഡി.ജി.പി വാര്‍ത്താസമ്മേളനം തന്നെ വിളിച്ചു. എസ്.ഡി.പി.ഐയുടെ സമരത്തെ പരാജയപ്പെടുത്താനാണ് ഭരണപക്ഷവും പ്രതിപക്ഷവും സംയുക്ത സമരം പ്രഖ്യാപിച്ചത്.തിട്ടൂരം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐയെ സമരത്തില്‍ നിന്ന് മാറ്റിനിര്‍ത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണ്. സഭയില്‍ നുണ പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.