കൊട്ടാരക്കരയിൽ മൂന്ന് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം
കൊല്ലം: കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂന്നുദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ബഥനി കോൺവെന്റിന്റെ കുരിശടിയ്ക്ക് മുന്നിൽ ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു കണ്ടെത്തിയത്.കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയവരയാണ് ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ ആദ്യം കാണുന്നത്. പിന്നാലെ ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.