കോഴിക്കോട്: സഹപ്രവര്‍ത്തകനില്‍ നിന്നും ജാതി അധിക്ഷേപം നേരിട്ട വാര്‍ഡ് മെമ്ബര്‍ രാജിവെച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സിപിഎം മെമ്പറായ കെ.എസ് അരുണ്‍ കുമാര്‍ ആണ് രാജിവെച്ചത്. സഹ വാര്‍ഡ് മെമ്പര്‍ ജാതീയമായി അധിക്ഷേപിച്ചതിലും ഇതില്‍ പാര്‍ട്ടിയുടെ നടപടി ഉണ്ടാകാത്തതിലും പ്രതിഷേധിച്ചാണ് മെമ്പര്‍ സ്ഥാനം രാജിവെച്ചതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു .
സഹ മെമ്ബര്‍ ജാതിപരമായി അധിക്ഷേപിച്ചതായും ഇക്കാര്യത്തില്‍ സ്വന്തം പാര്‍ട്ടിയുടെ നേതാവ് തള്ളിപ്പറഞ്ഞതായും അദ്ദേഹം പറയുന്നു.
അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം …..
വോട്ടര്‍മാര്‍ ക്ഷമിക്കണം
മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തത് കൊണ്ടാണ്… സഹ മെമ്ബര്‍ ജാതി പരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാര്‍ട്ടിയുടെ നേതാവ് മേല്വിഷയത്തില് തള്ളി പറഞ്ഞതിന്റെയും ഭാഗമായി ഞാന്‍ മെമ്ബര്‍ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്കി…
മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തതു കൊണ്ടാണ്… ദയവു ചെയ്തു ക്ഷമിക്കണം
‘ഈ ലോകത്ത് ഞാന്‍ ജനിക്കാന്‍ പോലും പാടില്ലായിരുന്നു ‘
https://www.facebook.com/arun.kuttath.7/posts/1187180201484350
https://www.facebook.com/arun.kuttath.7/posts/1187144888154548