ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചത് രണ്ടുകിലോ സ്വര്‍ണം; കരിപ്പൂരില്‍ യാത്രക്കാരന് പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടുകിലോ സ്വര്‍ണവുമായി യാത്രക്കാരന് പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമിനെയാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്. ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയതെന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണയില്‍ 1.11 കോടി രൂപ വിലവരുമെന്നും അധികൃതര്‍ പറഞ്ഞു.
പുലര്‍ച്ചെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ഹക്കീമിന്റെ ബഗേജ് എക്സറേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ബഗേജിനുള്ളിലെ ബ്ലൂടൂത്ത് സ്പീക്കര്‍ അഴിച്ച് പരിശോധിച്ചതോടെ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. വിമാനടിക്കറ്റും 70,000 രൂപയുമാണ് സ്വര്‍ണക്കടത്ത് സംഘം തനിക്ക് വാഗ്ദാനം ചെയ്തതെന്നാണ് ഹക്കീമിന്റെ മൊഴി. സംഭവത്തില്‍ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.