കായലിൽ വിമുക്ത ഭടന്റെയും ബന്ധുവായ കുട്ടിയുടേയും മൃതദേഹങ്ങൾ കണ്ടെത്തി
ആലപ്പുഴ: ആര്യാട് വേമ്പനാട്ട് കായലിൽ വിമുക്ത ഭടനെയും ബന്ധുവായ കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തി. ഗോപകുമാർ (60), ഭാര്യാ സഹോദരന്റെ മകൾ മഹാലക്ഷ്മി (ഒന്നരവയസ്) എന്നിവരാണ് മരിച്ചത്. ബോട്ട് ജട്ടിയ്ക്ക് സമീപമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് കുട്ടിയെയുമെടുത്ത് ഗോപകുമാർ നടക്കാനിറങ്ങിയതാണെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.