വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറി; അർജുൻ ആയങ്കിക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു
കോട്ടയം: സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്. വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും ആക്രമിക്കുകയും ചെയ്തതിന് റെയിൽവേ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം
ഗാന്ധി ദാമിൽ നിന്ന് നാഗർകോവിലിലേക്ക് പോയ ട്രെയിനിൽ ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തത് ടിടിഇ ചോദ്യം ചെയ്തു. ഇതോടെ അവരെ പ്രതി അസഭ്യം പറയുകയും തള്ളിയിടുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥ റെയിൽവേ പൊലീസിൽ പരാതി നൽകി. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.