കാഞ്ഞങ്ങാട്: ബേക്കല്‍ ഹദ്ദാദ് നഗര്‍സ്വദേശിയായ പ്രവാസി വ്യാപാരിയായ അബ്ദുള്ളക്കുഞ്ഞിയെ കാറില്‍ തട്ടിക്കൊണ്ടുപോയി വീട്ടുതടങ്കലിലിട്ട് വധഭീക്ഷണിമുഴക്കിയ സംഭവത്തില്‍ നിസ്സാരവകുപ്പുകള്‍ ചുമത്തി കേസെടുത്തതിനെതിരെ അബ്ദുള്ളക്കുഞ്ഞി കാസര്‍കോട് എഎസ്പിയെ നേരില്‍ക്കണ്ട് പരാതി ബോധിപ്പിച്ചു.ജനുവരി 24നാണ് അബൂദാബിയിലെ വ്യാപാരിയും ബേക്കല്‍ ഹദ്ദാദ് നഗറിലെ അബ്ദുള്‍ റഹുമാന്റെ മകനുമായ അബ്ദുള്ളക്കുഞ്ഞിയെ 52, മഡിയനിലെ പ്രവാസി വ്യവസായി തായല്‍ അബൂബക്കറിന്റെ നേത്യത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി വീട്ടുതടങ്കലിലിട്ട് വധഭീക്ഷണി മുഴക്കിയത് അബ്ദുള്ളക്കുഞ്ഞിയും തായല്‍ അബൂബക്കറും തമ്മില്‍ അബൂദാബിയില്‍ നടന്ന കച്ചവട ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കമാണ് തട്ടികൊണ്ടുപോകുന്നതിന് കാരണമായത്.പള്ളിക്കര ഇല്യാസ് നഗറിലെ സിഗരറ്റ് ഹാജിയുടെ വീട്ടിലേക്കാണ് അബ്ദുള്ളക്കുഞ്ഞിയെ തട്ടികൊണ്ടുപോയത്. അബ്ദുള്ളക്കുഞ്ഞിയെ കാറില്‍ ബലമായി പിടിച്ചുകയറ്റി 4 മണിക്കൂറോളം വീട്ടില്‍ പൂട്ടിയിട്ട് വധഭീക്ഷണി മുഴക്കിയ സംഘത്തിനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് ബേക്കല്‍ പോലീസ് കേസെടുത്തത്. ബേക്കല്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസറെയും എസ്.ഐയെയും തെറ്റിദ്ധരിപ്പിച്ച് ബേക്കല്‍ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഒത്തുകളിയാണ് കേസില്‍ നിസ്സാര വകുപ്പുകള്‍ ചേര്‍ക്കാന്‍ കാരണം.തന്നെ തട്ടികൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് വധഭീക്ഷണിമുഴക്കിയതടക്കം അബ്ദുള്ളക്കുഞ്ഞി ഏഎസ്പി പി.ബി.പ്രശോഭിനെ നേരില്‍ക്കണ്ട് ബോധ്യപെടുത്തിയിരുന്നു. ഏഎസ്പി അന്വേഷണോദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പൂട്ടിയവര്‍ ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് അബ്ദുള്ളക്കുഞ്ഞിയുടെ ആവശ്യം.ഇതിനായി ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കു പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.