‘പാടം നികത്തലും കവുങ്ങ് വെക്കുന്നതും അവസാനിപ്പിക്കണം’;മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍
എരവന്നൂരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ
കോഴിക്കോട്: എരവന്നൂരില്‍ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍. അനധികൃതമായി പാടം നികത്തുന്നതും കവുങ്ങ് വെച്ച് പിടിപ്പിക്കുന്നതും അവസാനിപ്പിച്ചില്ലെങ്കില്‍ നടപടി ഉണ്ടാവും എന്ന് കാണിച്ചാണ് പോസ്റ്റര്‍. ചെറുവലത്ത് താഴത്ത് പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള നോട്ടീസ് ബോര്‍ഡിലും പരിസരങ്ങളിലും ആണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.