കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ പെര്‍ളടുക്കം സ്വദേശിക്കെതിരെ ബേഡക്കം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ തുടര്‍ നടപടികള്‍ക്കായി കാസര്‍കോട് വനിതാസെല്ലിന് കൈമാറി.തറവാട്ടിൽ നടന്ന തെയ്യംകെട്ട് പരിപാടിക്കിടെയാണ് പെര്‍ളടുക്കം സ്വദേശിയായ മധ്യവയസ്ക്കന് 10 വയസ്സുക്കാരിയെ ലൈംഗീക പീഡനത്തിനിരയാക്കിയത് സംഭവത്തി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചൈൽഡ്ലൈനിൽ പരാതി കൊടുത്തിരുന്നു. ചൈൽഡ്ലൈൻ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.തുടര്‍ന്ന് ബേഡക്കം പോലീസി നൽകിയ പരാതിയിൽ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് വനിതാ സെല്ലിന് കൈമാറുകയായിരുന്നു.