തമിഴ്നാട്ടിൽ കാമുകി ആൺസുഹൃത്തിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി വിദ്യാർത്ഥിനിയെ അഞ്ചുപേർ ചേർന്ന് ബലാത്സംഗം ചെയ്തു
ചെന്നൈ: ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കത്തിമുനയിൽ നിർത്തി കോളേജ് വിദ്യാർത്ഥിനിയെ അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചു. തമിഴ്നാട് കാഞ്ചീപുരത്ത് ബംഗളൂരു-പുതുച്ചേരി ഹൈവേയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.വൈകിട്ട് ഏഴുമണിയോടെ പെൺകുട്ടിയും ആൺസുഹൃത്തും ഒരു സ്വകാര്യ സ്കൂളിന്റെ പരിസരത്തായി സംസാരിച്ചിരിക്കവേ പ്രതികൾ ഇവിടെയെത്തി സുഹൃത്തിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. എതിർത്താൽ കൊന്ന് കുഴിച്ചുമൂടുമെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ അവസരം കിട്ടിയപ്പോൾ പെൺകുട്ടിയും സുഹൃത്തും അവിടെനിന്ന് രക്ഷപ്പെട്ട് ബന്ധുക്കളുടെ അടുത്തെത്തി വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇരുട്ടായിരുന്നതിനാൽ പ്രതികളെ തിരിച്ചറിയാൻ പെൺകുട്ടിയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ പ്രതികളിലൊരാൾ കൂടെയുണ്ടായിരുന്നയാളെ ‘വിമൽ’ എന്ന് വിളിച്ചത് പെൺകുട്ടി കേട്ടിരുന്നു. ഇതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. തുടർന്ന് പൊലീസ് വിപാട് ഗ്രാമത്തിൽ നിന്ന് വിമലിനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതോടെ മറ്റുള്ലവരും കുടുങ്ങുകയായിരുന്നു. മണികണ്ഠൻ, ശിവകുമാർ, വിഘ്നേഷ്, തെന്നരസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.