കുമ്പളയിൽ മോഷണ പരമ്പര തുടങ്ങുന്നു ;രണ്ട് വീടുകളിൽ കവര്‍ച; 40 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു
കുമ്പള:നായ്ക്കാപ്പില്‍ അടുത്തടുത്തുള്ള രണ്ട് വീടുകളില്‍ വൻ കവര്‍ച. കര്‍ണാടക ബാങ്കിലെ ഉദ്യോഗസ്ഥനായ വാസുദേവന്റെ വീട്ടില്‍ നിന്ന് 35 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും 15,000 രൂപയും തൊട്ടടുത്ത തയ്യല്‍ തൊഴിലാളി മോഹന്‍ദാസിന്റെ വീട്ടില്‍ നിന്നും മൂന്നര പവന്റെ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും കവർന്നതായാണ് പരാതി.
വാസുദേവന്റെ വീടിന്റെ പിറകുവശത്തെ ജനൽപാളി ഇളക്കി മാറ്റിയും മോഹന്‍ദാസിന്റെ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്തുമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്നാണ് വിവരം. വെള്ളിയാഴ്ച വൈകീട്ടോടെ വീട്ടുകാർ എത്തിയപ്പോഴാണ് കവർച നടന്ന വിവരം അറിഞ്ഞത്. പൊലീസ് യൂണിഫോം തയ്ച്ച് നൽകുന്ന ആളാണ് മോഹൻദാസ്.