ഫെയർ പ്ലേ ലംഘനം; അർജന്റീനയ്ക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫിഫ
ബേൺ: അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫിഫ. ഖത്തർ ലോകകപ്പിൽ ടീമും കളിക്കാരും അപമര്യാദയായി പെരുമാറിയതിനും ഫെയർ പ്ലേ ലംഘനത്തിനുമാണ് നടപടി.അർജന്റീന- ഫ്രാൻസ് ഫൈനലിനുശേഷമുള്ളകളിക്കാരുടെയും ടീമിന്റെയും പെരുമാറ്റ ദൂഷ്യങ്ങൾക്കാണ് ഫിഫയുടെ അച്ചടക്കനടപടി. മാദ്ധ്യമ, മാര്‍ക്കറ്റിംഗ് നിയമാവലി ലംഘിച്ചതിനും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനെതിരെ നടപടിയെടുക്കും. ഫൈനല്‍ മത്സരത്തിനുശേഷം മെസിയുടെ നേതൃത്വത്തില്‍ ടീം അംഗങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുക്കേണ്ട സ്ഥലത്ത് കൂടി ഓടിപ്പോകുകയും അവിടെയുണ്ടായിരുന്ന മാര്‍ക്കറ്റിംഗ് വസ്തുക്കള്‍ നശിപ്പിച്ചെന്നുമാണ് അന്വേഷണ കമ്മീഷന് കണ്ടെത്തിയത്.ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്കാരം ഏറ്റവുവാങ്ങിയശേഷമുള്ള ആക്ഷനും അര്‍ജന്റീനയില്‍ എത്തിയശേഷമുള്ള ആഘോഷത്തില്‍ ഫ്രാന്‍സ് താരം എംബാപ്പെെയ കളിയാക്കിയുള്ള പെരുമാറ്റവും ഏറെ വിവാദമായിരുന്നു. എന്നാല്‍ ഫിഫയുെടെ പ്രസ്താവനയില്‍ മാര്‍ട്ടിനെസിന്റെ പേര് എടുത്ത് പരാമര്‍ശിച്ചിട്ടില്ല.