സാഹസിക പ്രകടനം അങ്ങ് സ്പെയിനിലും! പ്രണവ് മോഹൻലാലിന്റെ പുതിയ വീഡിയോ പുറത്ത്
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹൻലാൽ. താരരാജാവിന്റെ മകനാണെന്നോ താരമാണെന്നോ ഉള്ള അഹങ്കാരമൊന്നുമില്ലാതെ ഒരു ബാഗും തൂക്കി സാധാരണക്കാരനിൽ സാധാരണക്കാരനായിട്ടാണ് പ്രണവിന്റെ ഓരോ യാത്രകളും. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.സ്പെയിനിൽ ചുറ്റിക്കറങ്ങുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രണവ് ഇപ്പോൾ. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന താരപുത്രന്റെ ഈ വീഡിയോയിൽ മരം കയറുന്നതൊക്കെയാണ് ഉള്ളത്. കൂടാതെ സ്പെയിനിലെ മനോഹാരിതയും ദൃശ്യങ്ങളിൽ കാണാം.
ഒന്നാമൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് പ്രണവ് വെള്ളിത്തിരയിലെത്തിയത്. 2018ൽ പുറത്തിറങ്ങിയ ‘ആദി’യിലൂടെ നായകനായി. തുടർന്ന് മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.