ജോഡോ യാത്രയ്ക്കിടെ ഹൃദയാഘാതം; കോണ്‍ഗ്രസ് എം.പി കുഴഞ്ഞു വീണ് മരിച്ചു
ഭാരത് ജോഡോ യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ കോണ്‍ഗ്രസ് എം.പി സന്ദോഖ് സിങ് ചൗധരി (76) അന്തരിച്ചു. പഞ്ചാബിലെ ജലന്തറില്‍ നിന്നുള്ള ലോക്സഭാംഗമാണ് സന്ദോഖ് സിങ് ചൗധരി. എം.പി.യുടെ നിര്യാണത്തെ തുടര്‍ന്ന് ജോഡോ യാത്ര താല്കാലികമായി നിര്‍ത്തി വച്ചു. പഞ്ചാബിലെ ഫില്ലൗറില്‍ വച്ചാണ് സന്ദോഖ് സിങ് ചൗധരി ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.