18 കാരി ആദ്യമായി എടുത്ത മൂന്ന് ലോട്ടറിയ്ക്കും സമ്മാനം; ഒന്നിൽ നിന്ന് ലഭിച്ചത് 24 ലക്ഷം രൂപ
യു എസിലെ മേരിലാൻഡിൽ നിന്ന് 18കാരി ആദ്യമായി എടുത്ത ലോട്ടറിയ്ക്ക് ലഭിച്ചത് 24 ലക്ഷം രൂപ. പെപ്പർമിന്റ് പേഔട്ട് ഗെയിമിൽ നിന്നാണ് 30,000 ഡോളർ പെൺകുട്ടിയ്ക്ക് സമ്മാനം അടിച്ചത്. ജർമൻ ടൗൺ സ്വദേശിയാണ് കുട്ടിയെന്ന് മേരിലാൻഡ് ലോട്ടറി അധികൃതർ പറഞ്ഞു.ഇതിന് മുമ്പ് ഒരു ലോട്ടറി പോലും കുട്ടി സ്ക്രാച്ച് ചെയ്തിട്ടില്ല. മാതാപിതാക്കളാണ് കുട്ടിയ്ക്ക് മൂന്ന് ടിക്കറ്റുകൾ നൽകിയത്. അതിൽ ഒന്നാമത്തെയും രണ്ടാമത്തെയും ലോട്ടറികൾക്ക് ഒന്നും രണ്ടും ഡോളർ കിട്ടിയപ്പോൾ മൂന്നാമത്തെ ടിക്കറ്റിന് 24.49 ലക്ഷം രൂപ ലഭിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. ഇത്രയും രൂപ ലോട്ടറി അടിച്ചതാറിഞ്ഞ് താൻ ഞെട്ടിപ്പോയെന്നാണ് പെൺകുട്ടി പറഞ്ഞത്.ഇതിന് മുൻപ് നവംബറിൽ ആദ്യമായി ലോട്ടറിയെടുത്ത വിർജീനിയക്കാരന് 1.2കോടി രൂപ ലഭിച്ചിരുന്നു. എന്നാൽ ഡാനി ലോട്ടറി എടുക്കുന്നത് പണവും സമയവും പാഴാക്കുന്ന ഒന്നായിയായിരുന്ന കണ്ടത്. സുഹൃത്തിന്റെ നിർബന്ധപ്രകാരമാണ് ഇയാൾ ലോട്ടറി എടുത്തത്. ആ ലോട്ടറിക്കാണ് വൻ തുക സമ്മാനം അടിച്ചത്.സമ്മാനതുക കൊണ്ട് എന്ത് ചെയ്യുമെന്ന് തിരുമാനിച്ചിട്ടില്ലെന്നും, ലോട്ടറി എടുക്കാൻ നിർബന്ധിച്ച സുഹൃത്തിന് സമ്മാനത്തിന്റെ ഒരു വിഹിതം നൽകുമെന്നും ഡാനി പറഞ്ഞിരുന്നു.