നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; പിടികൂടിയത് 84 ലക്ഷം രൂപയുടെ സ്വർണം!
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. 70 ലക്ഷം രൂപ വിലമതിക്കുന്ന 1.404 കിലോ സ്വർണമാണ് രണ്ട് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥർ മലപ്പുറം സ്വദേശി ജാബിർ, ഷാലുമോൻ ജോയി എന്നിവരെ കസ്റ്റഡിയിൽ എടുത്തു. ഇവർ ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്നാണ് എത്തിയത്.