സമാന സാഹചര്യത്തിൽ മണിക്കൂറുകളുടെ ഇടവേളയില്‍ ഇരട്ട സഹോദരങ്ങളുടെ മരണം; അമ്പരന്ന് കുടുംബം
ജയ്പുര്‍: രാജസ്ഥാനില്‍ നാട്ടുകാരെയും വീട്ടുകാരെയും അമ്പരപ്പിച്ച് ഇരട്ട സഹോദരങ്ങളുടെ മരണം. 900 കിലോമീറ്റര്‍ അകലെയുള്ള രണ്ടിടങ്ങളിലായി താമസിച്ചിരുന്ന ഇരട്ട സഹോദരങ്ങളാണ് മണിക്കൂറുകളുടെ ഇടവേളയില്‍ സമാനമായ സാഹചര്യങ്ങളില്‍ മരണപ്പെട്ടത്. സുമര്‍ സിങ്, സോഹന്‍ സിങ് എന്നിവരാണ് മരിച്ചത്.
ഗുജറാത്തിലെ സൂറത്തില്‍ ജോലി ചെയ്യുകയായിരുന്നു സുമര്‍ സിങ്. അതേസമയം ജയ്പുരില്‍ സെക്കന്‍ഡ് ഗ്രേഡ് ടീച്ചര്‍ റിക്രൂട്ട് മെന്റ് ടെസ്റ്റിന് വേണ്ടി പഠിക്കുകയായിരുന്നു സോഹന്‍.
ഇതില്‍ സുമര്‍ ബുധനാഴ്ച രാത്രി സൂറത്തിലെ വീടിന് മുകളില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു. സഹോദരന്റെ മരണ വാര്‍ത്തയറിഞ്ഞ് വീട്ടിലെത്തിയ സോഹന്‍ സോഹന്‍ വ്യാഴാഴ്ച പുലര്‍ച്ചെ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചു.
ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവെയാണ് സുമര്‍ സിങ് ടെറസില്‍ നിന്ന് വീണുമരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ സുമന് സിങിന്റെ മരണം ആത്മഹത്യയാണോ എന്ന് സംശമുള്ളതായി പോലീസ് പറഞ്ഞു.