സംസ്ഥാനത്തെ ടെക്നിക്കൽ വിദ്യാലയങ്ങളിൽ ആയുധ നിർമാണം നടക്കുന്നു; ലാബുകളിൽ കൃത്യമായ നിരീക്ഷണം വേണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ലാബുകളിൽ ആയുധ നിർമാണം നടന്നതായി പൊലീസ് റിപ്പോർട്ട്. ലാബുകളിൽ കൃത്യമായ നിരീക്ഷണം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ് മുന്നറിയിപ്പ് നൽകി.എവിടെയാണ് ആയുധ നിർമ്മാണം നടന്നതെന്ന് അറിയില്ലെന്നും ബൈജു ഭായ് അറിയിച്ചു. ലാബ് പ്രവർത്തനത്തിൽ പ്രധാന അദ്ധ്യാപകർ ജാഗ്രത പുലർത്തണം. സർക്കാർ നിർദേശ പ്രകാരമാണ് ഉത്തരവെന്നും ഡയറക്ടർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച് എ ഡി ജി പിയാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്.