ഫൈസൽ പീഡിപ്പിച്ചത് 26 വിദ്യാർത്ഥിനികളെ; അദ്ധ്യാപകനെതിരെ പൊലീസിൽ മൊഴി നൽകി പെൺകുട്ടികൾ
കണ്ണൂർ: തളിപ്പറമ്പിൽ യു പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ അദ്ധ്യാപകനായിരുന്ന ഫൈസൽ (52) 26 വിദ്യാർത്ഥികളെ പീഡിപിച്ചതായി പൊലീസ്. 26 പേരും തളിപറമ്പ് പൊലീസിന് മൊഴി നൽകി. മലപ്പുറം സ്വദേശിയായ ഫൈസൽ റിമാന്റിലാണ്. പതിവ് കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്.
തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗം അദ്ധ്യാപകനാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫൈസൽ. കൊവിഡ് കാലത്തിന് ശേഷം വീണ്ടും സ്കൂൾ തുറന്നപ്പോഴായിരുന്നു ഇയാൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചത്. പതിവ് സ്കൂൾ കൗൺസിലിംഗിനിടെയാണ് ഫൈസൽ മോശമായി പെരുമാറിയതായി വിദ്യാർത്ഥികൾ കൗൺസിലറോട് വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകുകയായിരുന്നു. തുടർന്നാണ് ഇത് പൊലീസിനെ അറിയിക്കുന്നതും കേസെടുക്കുന്നതും പിന്നാലെ ഫൈസലിനെ അറസ്റ്റ് ചെയ്യുന്നതും.