വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണ് മരിച്ചു; സംഭവം മലപ്പുറത്ത്
മലപ്പുറം: വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണ് മരിച്ചു, മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂർ (19) ആണ് മരിച്ചത്.മൂർക്കനാട് സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയാണ് ഫാത്തിമ മരണപ്പെട്ടത്. ഇന്നലെ രാത്രി എഴ് മണിക്കാണ് മരണം സംഭവിച്ചത്. മൃതദേഹം ഇഎംഎസ് ആശുപത്രി മോർച്ചറിയിൽ.