പൊതുജനങ്ങൾക്ക് സ്ഥിരമായി ശല്യമുണ്ടാക്കുന്ന വ്യക്തിയെ തലസ്ഥാനത്തെ കോളനിയിൽ നിന്ന് പൊക്കി, ആശ്വാസത്തിൽ നാട്ടുകാർ
തിരുവനന്തപുരം: പോക്സോ കേസിൽ ജാമ്യത്തിൽ കഴിഞ്ഞു വരുന്നതും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ കരിമഠം കോളനി നിവാസി 24 വയസ്സുള്ള സനൂജ്, സുഹൃത്ത് 23 വയസ്സുള്ള രാഹുൽ ജോസ് മോഹൻ എന്നിവരെ മയക്കുമരുന്ന് വില്പനയ്ക്കിടെ കരിമഠം കോളനിയിൽ വച്ച് തിരുവനന്തപുരം എക്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി. എൽ. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽനിന്നും 2.831 ഗ്രാം MDMA പിടിച്ചെടുത്തു.
തിരുവനന്തപുരം സിറ്റിയുടെ നഗരഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ കോളനിയിൽ കുറച്ചു ചെറുപ്പക്കാർ മയക്കുമരുന്ന് ഉപയോഗിച്ച് ക്രിമിനൽ പ്രവർത്തികളിൽ ഏർപ്പെട്ടുവരുന്നതായി വിവരം ലഭിച്ചതിനാൽ എക്സൈസ് ഷാഡോ സംഘം കോളനിയിൽ നിരീക്ഷണം ആരംഭിച്ചിരുന്നു. പോക്സോ കേസിൽ ഉൾപ്പെട്ട് മൂന്നു മാസം മുൻപ് വരെ ജയിലിലായിരുന്നു ഒന്നാം പ്രതി സനൂജ്. കൂട്ടുപ്രതി രാഹുൽ ജോസ് മോഹൻ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം പൊതുജനങ്ങൾക്ക് സ്ഥിരമായി ശല്യമുണ്ടാക്കുന്ന വ്യക്തിയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.കരിമഠം കോളനിയിൽ മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തിവരുന്നവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
സംഘത്തിൽ പ്രിവെന്റിവ് ഓഫീസർ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ, സരേഷ് ബാബു, ആരോമൽ രാജ്, അക്ഷയ് സരേഷ്, പ്രബോധ്, രതീഷ് മോഹൻ, ഡ്രൈവർ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.
പോക്സോ കേസിൽ ജാമ്യത്തിൽ കഴിഞ്ഞു വരുന്നതും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ കരിമഠം കോളനി നിവാസി 24 വയസ്സുള്ള സനൂജ്,…