സിംഹത്തിനെയും എടുത്ത് സ്ട്രീറ്റിലൂടെ യുവതി; വണ്ടർ വുമൺ എന്ന് സോഷ്യൽ മീഡിയ
പെട്ടെന്ന് രാത്രിയിൽ ഒരു വന്യമൃഗത്തിനെ മുൻപിൽ കണ്ടാൽ എന്തായിരിക്കും അവസ്ഥ. സാധാരണ ആരാണെങ്കിലും ഞെട്ടി പോകുമെന്ന കാര്യത്തിൽ സംശയമില്ല. പേടിച്ച് ഒറ്റ ഒാട്ടത്തിന് സ്ഥലം വിടുന്നവരും കുറവല്ല.
എന്നാൽ ഇതൊന്നുമല്ലാതെ സിംഹത്തിനെയും കയ്യിൽ പൊക്കി എടുത്ത് വേഗത്തിൽ നടന്നു പോകുന്ന ഒരു യുവതിയാണ് സാമൂഹിക മാധ്യമങ്ങളിലെ സംസാര വിഷയം. വെറും 10 സെക്കൻറ് മാത്രം വരുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായാണ് പങ്ക് വെക്കുന്നത്.
ഇത് കുവൈറ്റിൽ നിന്നുള്ള വീഡിയോ ആണെന്ന് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്ക് വെച്ച പേജ് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. ഇടക്ക് സിംഹം കാലുകളും, കൈകളുമിട്ട് അടിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.
ആനിമൽസ് പവർ എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്ക് വെച്ചത്. 9041 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേർ ഇത് പങ്ക് വെച്ചിട്ടുണ്ട്. ആ ലേഡി അടുത്ത വണ്ടർ വുമൺ മൂവിക്കായി ഒപ്പ് വെച്ചിട്ടുണ്ടെന്നാണ് വീഡിയോ കണ്ട ഒരാൾ പങ്ക് വെച്ച കമൻറ് എന്നാൽ അത് അവരുടെ വളർത്ത് മൃഗമായിരിക്കാം എന്നും കമൻറുണ്ട്.