കെ.എല്‍. രാഹുലും അഥിയ ഷെട്ടിയും വിവാഹിതരാകുന്നു
ആതിയ ഷെട്ടിയും കെഎൽ രാഹുലും
താരവിവാഹങ്ങള്‍ എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ബോളിവുഡിലാണെങ്കില്‍ അതും പിന്നെ പറയുകയും വേണ്ട. വധുവിന്റേയും വരന്റേയും വസ്ത്രം മുതല്‍ തുടങ്ങും കഥകളും വിശേഷങ്ങളും. ബോളിവുഡില്‍ ഒരു പുതിയ വിവാഹം നടക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലും നടന് സുനില്‍ ഷെട്ടിയുടെ മകളും നടിയുമായ അഥിയ ഷെട്ടിയുമാണ് വധൂവരന്മാര്.
ജനുവരി 23-നാണ് വിവാഹം. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ചടങ്ങുകളാണ് നടക്കുക. സുനില്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസില്‍ വച്ചാണ് വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുക്കുക. കൂടാതെ സിനിമയിലെയും ക്രിക്കറ്റിലെയും സുഹൃത്തുക്കള്‍ക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കും. ജനുവരി 21-ന് ചടങ്ങുകള്‍ ആരംഭിക്കുമെന്ന് സുനില്‍ ഷെട്ടിയുടെ കുടുംബത്തോടടുത്തുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
രാഹുലും അഥിയയും ഏറെ നാളായി പ്രണയത്തിലാണ്. ഒരു വര്‍ഷമേ ആയിട്ടുള്ളൂ ഇരുവരും പൊതുവിടങ്ങളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട്. ഇരുവരുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളുമുണ്ട്. ഇടയ്ക്ക് ഒരു പരസ്യ ക്യാമ്പെയിനിലും രാഹുലും അഥിയയും പങ്കെടുത്തിരുന്നു