റോഡ് അരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലേക്ക് ലോറി ഇടിച്ചു കയറി. 60 വയസ്സുകാരന് ദാരുണാന്ത്യം
ചെമ്മനാട്: സ്കൂടറിലേക്ക് ചരക്ക് ലോറിയിടിച്ച് മുൻ പ്രവാസി മരിച്ചു. ചെമ്മനാട് തലക്ലായി ഭജന മന്ദിരത്തിന് സമീപം തേജസ് നിലയത്തിലെ നടുവിൽ വീട് കുഞ്ഞമ്പു നായർ (58) ആണ് മരിച്ചത്. കെ എസ് ടി പി റോഡിൽ ചെമ്മനാട് ജമാഅത് സ്കൂളിന് സമീപം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്.
കുഞ്ഞമ്പു നായർ സഞ്ചരിച്ച സ്കൂടറിലേക്ക് ചരക്ക് ലോറി പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. അപകടശേഷം സ്കൂടറിൽ കുഞ്ഞമ്പു നായരെ ലോറി അൽപ ദൂരം വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു. ലോറി കയറിയിറങ്ങിയതിനാൽ ഗുരുതരമായി പരുക്കേറ്റ കുഞ്ഞമ്പു നായർ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു.
30 വർഷത്തോളമായി പ്രവാസിയായിരുന്ന കുഞ്ഞമ്പു നായർ നായർ രണ്ട് വർഷം മുമ്പാണ് നാട്ടിൽ തന്നെ സ്ഥിര താമസമാക്കിയത്. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
ഭാര്യ: ഓമന. മക്കൾ: തേജസ്, കീർത്തിഷ. മരുമകൻ: ശ്രീനാഥ്.സഹോദരങ്ങൾ: ശാരദ, കമല, നാരായണി എന്ന ശോഭ, ശ്യാമള, ചന്ദ്രവല്ലി, രാഘവൻ, ചന്തുനായർ, നാരായണൻ.