തിരിച്ചുവരണമെന്ന് ഞാൻ ഒരിക്കലും പ്ലാൻ ചെയ്തിരുന്നില്ല, എങ്ങനെയായിരിക്കുമെന്ന് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല; വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ
ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് ‘ആയിഷ’. കൗമുദി മൂവീസിലൂടെ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ. ‘നല്ലൊരു സിനിമയാണ് ആയിഷ. ഗ്ലോബൽ സിനിമയാണെന്നൊക്കെ പറയാമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇതിന്റെ കഥ സംഭവിക്കുന്നത് അറേബ്യൻ പശ്ചാത്തലത്തിലാണ്. കഥാപാത്രങ്ങളിൽ എൺപത് ശതമാനം പേരും പല രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അവർ സംസാരിക്കുന്നത് അവരവരുടെ ഭാഷകളിലാണ്.’-മഞ്ജു വാര്യർ പറഞ്ഞു.manjuതന്റെ തിരിച്ചുവരവിനെക്കുറിച്ചും നടി തുറന്നുപറഞ്ഞു. ‘ തിരിച്ചുവരണമെന്ന് ഞാൻ ഒരിക്കലും പ്ലാൻ ചെയ്തിരുന്നില്ല. തിരിച്ചുവന്നാൽ എങ്ങനെയായിരിക്കുമെന്ന് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. മലയാള സിനിമകരുടെ പ്രേക്ഷകർ മനസ് നിറഞ്ഞ് സ്വികരിച്ച പ്രേക്ഷകരോടും, എന്നെവച്ച് സിനിമ ചെയ്തവരോടുമൊക്കെയാണ് നന്ദി പറയാനുള്ളത്.പണ്ടും ഞാൻ ആലോചിച്ചിട്ടോ ചിന്തിച്ചിട്ടോ ചെയ്തതല്ല. ആ ഒഴുക്കിലങ്ങ് പോകുകയാണ്. ഞാൻ എന്റെ ഏറ്റവും വലിയ ക്രിട്ടിക് ആണ്. ഞാൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങൾ സ്ക്രീനിൽ കാണുമ്പോൾ എനിക്ക് ആസ്വദിക്കാൻ കഴിയാറില്ല. കുറ്റങ്ങളും കുറവുകളും മാത്രമേ കാണാൻ സാധിക്കാറുള്ളൂ.’ – നടി വ്യക്തമാക്കി.