രമ്യയെ കയറുകുരുക്കി കൊന്നു, പകൽ മൃതദേഹം സൂക്ഷിച്ചു, രാത്രി കുഴിച്ചിട്ടു, ഒന്നര വർഷം പറഞ്ഞുനടന്നത് കള്ളക്കഥകൾ!
കൊച്ചി: വൈപ്പിനിൽ ഒന്നര വർഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട ഭർത്താവ് അറസ്റ്റിലായ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. വാച്ചാക്കൽ സ്വദേശി സജീവനാണ് ഭാര്യ രമ്യയെ സംശയത്തെ തുടർന്ന് കൊലപ്പെടുത്തിയത്. രമ്യ ബെംഗളുരുവിലെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇതിൽ സംശയം തോന്നി സഹോദരൻ നൽകിയ പരാതിയിലാണ് ക്രൂരകൃത്യം നാട് അറിയുന്നത്. രമ്യയുടെ ശരീര അവശിഷ്ടങ്ങൾ വീടിന് മുന്നിൽ നിന്ന് കണ്ടെടുത്തു.