കാഞ്ഞങ്ങാട്:അജാനൂര്‍ പഞ്ചായത്തിലെ സൗത്ത്ചിത്താരി ജമാഅത്ത് പള്ളിക്ക് കീഴി വിവിധ സ്ഥലങ്ങളി മദ്രസ്സ അധ്യാപകരായ 3 പേരെക്കൂടി പിരിച്ചുവിട്ടു.ഇന്നലെ ചേര് ന്ന ജമാഅത്തിന്റെ അടിയന്തരയോഗമാണ് ലൈംഗീകാരോപണത്തിന്റെ പേരിൽ 3 മദ്രസ്സ അധ്യാപകരെക്കൂടി പിരിച്ചുവിട്ടത്.ഇതേ ജമാഅത്ത് കമ്മിറ്റിക്ക് കീഴിലെ നിസ്ക്കാരപ്പള്ളിയുടെ മുഅദ്ദീനും,മതാധ്യാപനുമായ മാവിലാക്കടപ്പുറം സ്വദേശിയെ പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധത്തെതുടര്‍ന്ന് 2ദിവസം മുമ്പ് പിരിച്ചുവിട്ടിരുന്നു.ഇതുനു പിന്നാലെയാണ് മദ്രസ്സയി പഠിപ്പിക്കുന്ന 3 പേരെക്കൂടി പിരിച്ചുവിടാന്‍ ഇന്നലെ നടന്ന അടിയന്തരയോഗം തീരുമാനിച്ചത്.പിരിച്ചുവിട്ടവരി ഒരാള്‍ സര്‍ക്കാര്‍ സ്കൂളിലെ അറബിക് അധ്യാപകനാണ്.ഇദ്ദേഹം നോര് ത്ത് ചിത്താരി ജമാഅത്ത് കമ്മിറ്റിക്ക് കീഴിലുള്ള മദ്രസ്സയി അധ്യാപകനായി ജോലിയെടുത്തിരുന്നു.സ്വകാര്യ സ്കൂള്‍ അറബിക് അധ്യാപകനായ ഒരാളും പിരിച്ചുവിട്ടവരി ഉള്‍പ്പെടും. ഇദ്ദേഹം സൗത്ത് ചിത്താരി ജമാഅത്ത് കമ്മിറ്റിക്ക് കീഴിലുള്ള മദ്രസ്സയി അധ്യാപകന് കൂടിയായിരുന്നു. ലൈംഗീകാരോപണത്തി 4പേരെയാണ് സൗത്ത് ചിത്താരി ജമാഅത്ത് കമ്മിറ്റി പിരിച്ചുവിട്ടത്.