മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങിയ പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; ഒളിവിൽപ്പോയ സി പി എം നേതാവ് കീഴടങ്ങി
കോഴിക്കോട്: മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങവെ പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ സി പി എം നേതാവ് പൊലീസിൽ കീഴടങ്ങി. മാവൂർ പഞ്ചായത്തംഗമായ കെ ഉണ്ണികൃഷ്ണനാണ് കീഴടങ്ങിയത്. രണ്ടാഴ്ചയോളമായി ഇയാൾ ഒളിവിലായിരുന്നു.പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ കോഴിക്കോട് പോക്സോ കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസിൽ കീഴടങ്ങിയത്. കോഴിക്കോട് താലൂക്കിലെ മാവൂർ പഞ്ചായത്തിൽ വച്ച് ഡിസംബർ ഇരുപത്തിയൊൻപതിനായിരുന്നു മോക്ഡ്രിൽ നടന്നത്.മോക്ഡ്രില്ലിനായി എത്തിച്ച ആംബുലൻസിൽ വച്ചും, കാറിൽവച്ചും ഉണ്ണികൃഷ്ണൻ പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ രക്ഷിതാവിന്റെ പരാതി. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.