കോഴിക്കോട് 22കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ പിടിയിൽ, മറ്റൊരു പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി
കോഴിക്കോട്: 22കാരിയെ കൂട്ടബലാത്സംഗം ചെയ്തത കേസിൽ മൂന്നുപേർ പിടിയിൽ. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.