മർദ്ദനമേറ്റെന്ന് പരാതി നൽകി; യുവാവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി തിരിച്ച് തല്ലിച്ച് എസ് ഐ
കൊല്ലം: മർദ്ദനമേറ്റെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ യുവാവിനെക്കൊണ്ട് തല്ലിയ ആളിനെ പൊലീസ് തിരിച്ച് തല്ലിച്ചെന്ന് പരാതി. കൊല്ലം അഞ്ചാലുംമൂട് എസ് ഐ ജയശങ്കറിനെതിരെയാണ് ആരോപണം.പരാതി പരിഹരിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി തല്ലിയെന്നാണ് എസ് ഐയ്ക്കെതിരെ പരാതി നൽകിയ തൃക്കരിവ സ്വദേശി സെബാസ്റ്റ്യൻ പറയുന്നത്. പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചതിനാൽ എത്തിയ തന്നെ പരാതിക്കാരനെക്കൊണ്ട് ക്രൂരമായി തല്ലിച്ചുവെന്നാണ് സെബാസ്റ്റ്യന്റെ ആരോപണം. പരാതിയിൽ പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു.